താനൂർ: കാട്ടിലങ്ങാടി പുല്ലാട്ട് റോഡിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ ബാബു (53) നിര്യാതനായി. നഗരസഭ 20ാം ഡിവിഷൻ മുൻ അംഗവും എസ്.സി മോർച്ച മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ: ജാനു. മക്കൾ: അജിഷ് ബാബു, അനിഷ് ബാബു, ആതിര. സഹോദരങ്ങൾ: ഗീത, ഷീജ, ഷിബു.