കാഞ്ഞങ്ങാട്: വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ബളാൽ അരീക്കരയിലെ നാരായണനാണ് (52) മരിച്ചത്. ഈ മാസം എട്ടിന് രാവിലെയാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: ലീല. മക്കൾ: ദീപ, ദിവ്യ, ദീപ്തി, നന്ദിനി. മരുമക്കൾ: സുധീഷ്, സതീശൻ, ഗോകുൽ. സഹോദരി: രാധ.