നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ ചന്തുക്കുട്ടി നായർ (85) നിര്യാതനായി. ജില്ല പൊലീസ് ഓഫിസിൽ സ്പെഷൽ ബ്രാഞ്ച് വിഭാഗം റിട്ട. ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് 1985ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ: ദ്രൗപതി (രാജാസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: അനിത (വ്യവസായ വകുപ്പ്, കാഞ്ഞങ്ങാട്), സുനിത (കല്യാൺ റോഡ്), തുളസിദാസ് (ഐ ലൗ ഒപ്റ്റിക്കൽസ്, മെയിൻ ബസാർ നീലേശ്വരം). മരുമക്കൾ: ദിനേശ് (വേങ്ങയിൽ), മധു പൊന്നൻ, രചന (എ.കെ.പി അന്നൂർ). സഹോദരങ്ങൾ: നാരായണൻ നായർ (നവോദയ വെള്ളിക്കോത്ത്), കല്യാണി അമ്മ, പരേതരായ തമ്പായി അമ്മ, ഓമന അമ്മ