പൈസക്കരി: ദേവമാത ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളത്തിന്റെ മാതാവ് വായാട്ടുപറമ്പ് ഓണംകുളത്ത് ത്രേസ്യാമ്മ (84) നിര്യാതയായി. പരേത വെള്ളാട് പാതിപുരയിടത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ ഓണംകുളത്ത് (ഓനിച്ചേട്ടൻ).
മക്കൾ: ഷാജി തളിപ്പറമ്പ് (അധ്യാപകൻ, ഭാരതീയ വിദ്യാഭവൻ, കണ്ണൂർ), ജോഷി (യു.കെ), ഷാല, ഡാലി, നിഷ. മരുമക്കൾ: ഹിൽഡ ഷാജി (ലൂർദ് ഹോസ്പിറ്റൽ തളിപ്പറമ്പ്), ജിൻസി മുണ്ടയ്ക്കൽ (തേർത്തല്ലി), റോമി പെരുമാട്ടിക്കുന്നേൽ (ആലക്കോട്), സജി പുളിയ്ക്കക്കുന്നേൽ (പാലാവയൽ), ജോജൻ കളരിയ്ക്കൽ, ബന്തടുക്ക (ദുബൈ). മൃതദേഹം ബുധനാഴ്ച വൈകീട്ട് ഏഴു മുതൽ തളിപ്പറമ്പ് ഏഴാംമൈലിലുള്ള മകൻ ഷാജിയുടെ വീട്ടിലും വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വായാട്ടുപറമ്പിലെ തറവാട് വീട്ടിലും പൊതുദർശനത്തിനു ശേഷം വൈകീട്ട് നാലിന് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.