മട്ടന്നൂർ: മട്ടന്നൂർ എ.ഇ.ഒ ഓഫിസ് റിട്ട. സൂപ്രണ്ട് മട്ടന്നൂർ കൊക്കയിൽ ജ്യോതിസ്സിൽ വി. നാരായണൻ (70) നിര്യാതനായി. പിതാവ്: പരേതനായ വി.പി. ചന്തുക്കുട്ടി. മാതാവ്: പരേതയായ ദേവകി. ഭാര്യ: കുമാരി (റിട്ട. പ്രധാനാധ്യാപിക, മട്ടന്നൂർ യു.പി സ്കൂൾ). മക്കൾ: ഡോ. ജിജു (കാനഡ), ഡോ. ജ്യോതി (ആലപ്പുഴ). മരുമക്കൾ: സംഗീത (കാനഡ), ബാലു വാസുദേവ് (ഹരിപ്പാട്). സഹോദരങ്ങൾ: വി.പി. രവീന്ദ്രൻ, വേണു (സീനിയർ അക്കൗണ്ട്സ് ഓഫിസർ, കോഴിക്കോട് ഏജീസ് ഓഫിസ്), വിനോദൻ, അനിതകുമാരി (എസ്.സി ഡെവലപ്മെന്റ് ഓഫിസ്, കണ്ണൂർ), അജയകുമാർ (കെ.എസ്.ആർ.ടി.സി), അനിൽകുമാർ (മട്ടന്നൂർ ഗവ. ആശുപത്രി), പരേതയായ വനജ.