പഴയങ്ങാടി: മംഗളൂരു ഉഡുപ്പി മലപ്പയിലെ കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഹൃദയാഘാതത്തെതുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി - ബീച്ച്റോഡ് സ്വദേശി പരിയാരം ഐ.ടി.സി കോളനിയിൽ താമസിക്കുന്ന മാത്യു കല്ലേൻ (52) ആണ് മരിച്ചത്.
കഴിഞ്ഞ ഒരുമാസമായി ഉടുപ്പി മലപ്പയിൽ കടലിൽ മത്സ്യബന്ധനം നടത്തിവരികയായിരുന്നു. പരേതരായ ഇയോബ്, മേഗി കല്ലേൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഡിൽന മരിയ, ഡിക്സൺ. സഹോദരങ്ങൾ: വത്സല, സുശീല, എബ്രഹാം ജോയി.