കോഴിക്കോട്: വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന പനമൂട്ടിൽ പി.ജെ. തോമസ് (കുറിച്യർമല കുഞ്ഞച്ചൻ-96) നിര്യാതനായി. ചേവായൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: പൗവ്വത്തിൽ അമ്മിണി. മക്കൾ: ഡൽഹി കർഷകസമര നേതാവ് പി.ടി. ജോൺ, മോളി, വത്സ, ഷാജു, ജോളി, ഷീല, മിനി, ബിന്ദു. മരുമക്കൾ: സിനി എലിസബത്ത് ഇഞ്ചക്കാട്ട്, പരേതനായ കണ്ണൂർ മുള്ളംകുഴി എം.ജെ. മാത്യു, കുര്യൻ എബ്രഹാം (തൈക്കടവിൽ), ലീലാമ്മ പുളിക്കീൽ (കട്ടിപ്പാറ), മുഹമ്മദ് കോയ (കാളാണ്ടിതാഴം), ഐസക് മേപ്രത്ത് (മുള്ളംകുന്ന്), പരേതനായ നാച്ചേരി മത്തായി, ടോമി വലിയപറമ്പിൽ (അടിമാലി). കോഴിക്കോട് ബിലാത്തിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ബുധനാഴ്ച 12ന് ശുശ്രൂഷയും വയനാട് കുറിച്യർ മല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൂന്നിന് പൊതു ദർശനവും സംസ്കാര ശുശ്രൂഷയും നടക്കും.