രാമനാട്ടുകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിവിഭാഗം മുൻമേധാവി ഡോ. കെ.എം. മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (67) ജിദ്ദയിൽ നിര്യാതയായി. ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഫാറൂഖ്കോളജ് മുൻപ്രിൻസിപ്പൽ പരേതനായ പ്രഫ. വി. മുഹമ്മദിന്റെ മകളാണ്. മക്കൾ: കെ.എം. അനീസ് (സി.ഇ.ഒ, ബിഗ് ഫോർ സ്ട്രാറ്റജി കൺസൾട്ടിങ്, ബംഗളൂരു), ഫർഹത്ത് (അധ്യാപിക, അൽഹറമൈന്‍ ഇംഗ്ലീഷ് സ്കൂൾ, പുതിയങ്ങാടി), റഫ്ഹത്ത് (അധ്യാപിക, അമേരിക്കൻ സ്കൂൾ, ജിദ്ദ). മരുമക്കൾ: ഡോ. കെ.എം. കൗസർ (പ്രഫസർ, ഗവ. എൻജി.കോളജ്, കോഴിക്കോട്), സബീൽ സലീം (എൻജിനീയർ, ജിദ്ദ), സമീന വേങ്ങര. സഹോദരങ്ങൾ: ഡോ. വി.എം. അബ്ദുൽ മുജീബ് (റിട്ട. പ്രഫ. കാലിക്കറ്റ് യൂനിവേഴ്സിറ്റി), മൂസ സലീം (ഗുരുവായൂർ), ആശ സലാം (എറണാകുളം). ഖബറടക്കം ജിദ്ദയിൽ നടക്കും.