വടകര: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗോവാ, മയ്യഴി വിമോചനസമര നേതാവും സോഷ്യലിസ്റ്റും ട്രേഡ് യൂനിയൻ നേതാവുമായ ഓർക്കാട്ടേരിയിലെ കെ.വി. നാരായണൻ നായർ (98) നിര്യാതനായി.
സംസ്ഥാന മിനിമം വേജസ് കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂനിയൻ, ചെങ്കൽ കരിങ്കൽ കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്റ്, എച്ച്.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ദാക്ഷായണി. മക്കൾ: സുമതി (കോഴിക്കോട്), സോമസുന്ദരൻ (റിട്ട. കേരള ബാങ്ക്), തങ്കമണി, പുഷ്പ, ഇന്ദിര, വിദ്യാധരൻ (സി.എം. ഹോസ്പിറ്റൽ വടകര).
മരുമക്കൾ: പത്മനാഭൻ (റിട്ട. ഇൻസ്പെക്ടർ എക്സൈസ്), നിഷ, ദാമോധരൻ, സുരേന്ദ്രൻ (റിട്ട. ആർ. പി.എഫ്), ജയ, പരേതനായ രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പിൽ നടക്കും.