നടുവണ്ണൂർ: കാവുന്തറ ബറാഅത്ത് മദ്റസയിൽ 40 വർഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച, പൂനൂർ വെട്ടി ഒഴിഞ്ഞതോട്ടം സ്വദേശി കാവുന്തറ തനിയുമ്മർ കണ്ടി അബൂബക്കർ മുസ്ലിയാർ (63) നിര്യാതനായി.
എലങ്കമൽ ജുമാമസ്ജിദിൽ മതപഠനത്തിന് എത്തിയ ഇദ്ദേഹം ആവള കുട്ടോത്ത്, പുത്തൻ പള്ളി, കാവുന്തറ മഹല്ല് എന്നിവിടങ്ങളിൽ ഖത്തീബായും പള്ളിയത്ത് കുനി ടൗൺ, വാഴലാട്ടിൽ നമസ്കാര പള്ളിയിലും ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: റസിയ കോതേരിക്കുനി. സഹോദരങ്ങൾ: ഉസ്സൈൻകുട്ടി (എഴുന്നള്ളാം കയം), മുഹമ്മത് (മുട്ടായി), ഇബ്രാഹിം, കദീശകുട്ടി (കൂടത്തായി), പരേതയായ ആമിന (എഴുന്നള്ളാം കയം).