വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം. പത്താംകല്ല് പൂവത്തിങ്കൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (കുഞ്ഞുമോൻ - 84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുട്ടികളെ മദ്റസയിൽ വിട്ട് മടങ്ങുമ്പോഴാണ് അപകടം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ.