മാള: യുവാവിനെ ദൂരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാള പള്ളിപ്പുറം തേമാലിപറമ്പിൽ പരേതനായ അഷറഫിന്റെ മകൻ ഫസലിനെയാണ്(28) താണിക്കാട് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഫസൽ വളർത്തുന്ന കുതിരയുടെ കയറിലാണ് തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടത്. കുതിരയെ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് ഫസൽ. മാള പൊലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിഭാഗം പരിശോധ നടത്തി. മൃതദേഹം ജില്ല മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: റസിയ.