കല്ലടിക്കോട്: കരിമ്പ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാറനാട്ടിൽ മേരി ജെ. മാത്യു (70) നിര്യാതയായി. വാഴമ്പുറം എ.എം.യു.പി സ്കൂൾ മുൻ അധ്യാപിക, സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2010 ൽ കരിമ്പ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതസംവരണമായതോടെയാണ് ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇവർക്ക് അധ്യക്ഷ സ്ഥാനത്തേക്ക് നറുക്ക് വീണത്.ഭർത്താവ്: ജിമ്മി മാത്യു മാറനാട്ട് (കരിമ്പ കാർഷിക ഉൽപാദന സഹകരണ സംഘം പ്രസിഡന്റ്, മുൻ കല്ലടിക്കോട് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി). മക്കൾ: ജൂലി (ഹോമിയോ ഡോക്ടർ), ആനി (ജർമനി). മരുമക്കൾ: ടെനി, സോണി. സംസ്കാരം പിന്നീട്.