പുതുനഗരം: പ്രഭാത നടത്തത്തിനിടെ ബൈക്കിടിച്ച് ചികിത്സയിലിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മായൻ വീട്ടിൽ പഴനിയാണ്ടിയാണ്(93) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരക്ക് വീടിനു സമീപം കുളത്തുമേട്ടിലായിരുന്നു അപകടം. കോയമ്പത്തൂരിൽ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ഭാര്യ: രുക്മണി. മക്കൾ: വിജയകുമാരി, ജയകുമാരി, മുരളീധരൻ. മരുമക്കൾ: രാജൻ, ശ്രീനിവാസൻ, വിനോദിനി. സംസ്കാരം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.