കൊല്ലങ്കോട്: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ. പല്ലാവൂർ വാണിയത്തറയിൽ മരുതിവീരന്റെ ഭാര്യ ശാന്തിയാണ് (72) വീട്ടിനുള്ളിലെ കുളിമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: കവിത (മുംബൈ), കുൽരാജ്(ദുബൈ), സരിത (കാനഡ). മരുമക്കൾ: സുന്ദരമൂർത്തി (മുംബൈ), സുനിത, കന്തവേൽ (കാനഡ). കൊല്ലങ്കോട് പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ജില്ല ആശുപത്രിയിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.