തൃക്കരിപ്പൂർ: കുറുവേലി വിഷ്ണുശർമ എ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഇളമ്പച്ചിയിലെ ടി.കെ. ശാരദ (85) നിര്യാതയായി. ആലപ്പടമ്പിലെ പരേതനായ തെക്കടവൻ കുഞ്ഞപ്പന്റെ ഭാര്യയാണ്. മക്കൾ: ലളിത (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ ഡിസ്പെൻസറി, കാങ്കോൽ), പരേതരായ ടി.കെ. വിജയകുമാർ (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ), രമണി. മരുമക്കൾ: കെ. ജയലക്ഷ്മി (കരിവെള്ളൂർ), ടി.പി. ദയാനന്ദൻ (റിട്ട. എസ്.ഐ, ബേഡകം), കെ. സേതുമാധവൻ (റിട്ട. ഫാർമസിസ്റ്റ് ഗവ.ഹോസ്പിറ്റൽ, മാത്തിൽ). സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. എച്ച്.എ.എൽ ബംഗളൂരു), ലക്ഷ്മിക്കുട്ടി (പുത്തൂർ),ഭാസ്കരൻ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ, പുത്തൂർ), സുമതി (പുത്തൂർ).