പിണങ്ങോട്: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പൗരപ്രമുഖനും മഹല്ല് മുൻ പ്രസിഡന്റുമായ സി.കെ. കുഞ്ഞബ്ദുല്ല ഹാജി (79) നിര്യാതനായി. ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ, ഉമ്മുൽ ഖുറ സ്ഥാപക രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക സംസ്കാരിക മതരംഗത്ത് നിറസാന്നിധ്യമായിരുന്നു. ഭാര്യ: മറിയം ഭൂപതി കുന്ദമംഗലം. മക്കൾ: സലിം, നജീമ, ഫൗസിയ, ഷഹനാസ്, ബുഷുറ, ഹാഫിസ്, സുൽഫിയ. മരുമക്കൾ: റഹീന, ശിഹാബുദ്ദീൻ ഓമശ്ശേരി, അശ്റഫ് മാഹി, അബ്ദുല്ല എകരൂൽ, സുബൈർ ആരാമ്പ്രം, ജഫ്സി വെള്ളമുണ്ട, യു.സി. സലിം പന്തിപൊയിൽ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, സൈനബ, നബീസ, റാബിയ, പരേതരായ ഖദീജ, കുഞ്ഞാമി, ഹലീമ, അബ്ദുറഹിമാൻ, അബൂബക്കർ.