പിലാത്തറ: ചെറുതാഴം സെന്ററിലെ പി.പി. സുമതി (64) നിര്യാതയായി. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകയാണ്. പിതാവ്: പരേതനായ കുപ്പത്തി കുഞ്ഞിക്കണ്ണൻ. മാതാവ്: പി.പി. യശോദ (കുഞ്ഞിമംഗലം താമരംകുളങ്ങര). ഭർത്താവ്: സി. രാമചന്ദ്രൻ (മുൻ പ്രവാസി, ചെറുതാഴം).
മക്കൾ: സുമേഷ് ചന്ദ്രൻ (മാനേജർ, കനറാ ബാങ്ക്, തളിപ്പറമ്പ്), ഡോ.പി.പി. ആതിര രാമചന്ദ്രൻ (ദക്ഷിണ റെയിൽവേ, ആരോഗ്യ വിഭാഗം). മരുമക്കൾ: രാഖി കല്ലത്ത് (കണ്ടോത്ത്), കെ.വി. രോഹിത് (മുത്തത്തി). സഹോദരങ്ങൾ: പി.പി. രാജൻ (കുഞ്ഞിമംഗലം താമരംകുളങ്ങര), ഗിരീശൻ, ഡോ. ജയകുമാർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), സുജയ (തൃക്കരിപ്പൂർ), സുരേഷ്കുമാർ .