എടക്കാട്: കടമ്പൂർ മുച്ചിലോട്ടു കാവിന് സമീപം ചിറമ്മൽ പ്രേമൻ (70) നിര്യാതനായി. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഡ്രൈവറായിരുന്നു. ഭാര്യ: ശ്രീമതി (നൂൺ മീൽ വർക്കർ, കെ.ഇ.യു.പി സ്കൂൾ, എടക്കാട്). മക്കൾ: ബബിത, ബബിന. മരുമക്കൾ: മനോജ് (ഡ്രൈവർ), സതീശ് കുമാർ (കോട്ടയംപൊയിൽ). സഹോദരങ്ങൾ: മൈഥിലി, ദേവദാസ്, രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ.