രാമനാട്ടുകര: പ്രശസ്ത കർണാടക സംഗീതജ്ഞൻ ഉമയനല്ലൂർ എസ്. വിക്രമൻ നായർ (78) നിര്യാതനായി.
രാമനാട്ടുകര സേവാമന്ദിരം ഹൈസ്കൂളിനടുത്ത് ശ്രീഹരി വീട്ടിലായിരുന്നു താമസം.
മഹാത്മാ മെമ്മോറിയൽ നാടകക്കമ്പനി ഉടമയായ പരേതനായ ഇലവുംമൂട്ടിൽ ശിവരാമപിള്ള പിതാവും പരേതയായ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ മാതാവുമാണ്.
മക്കൾ: ഇന്ദു മേനോൻ, ഹരി വി. നാരായണൻ, അമ്മു.
മരുമക്കൾ: രൂപേഷ് പോൾ, ഡോ. അമ്പിളി, അനീഷ് മുരളി മേനോൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.