തലശ്ശേരി: വനംവകുപ്പിൽനിന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായി വിരമിച്ച വടക്കുമ്പാട് പുതിയ റോഡ് രാജശ്രീയിൽ ചെറുവളത്ത് പുതുശ്ശേരി രാമകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: എ. രാജവല്ലി (റിട്ട. പ്രിൻസിപ്പൽ, ചുണ്ടങ്ങാപ്പൊയിൽ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ (ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), റാണി രാമകൃഷ്ണൻ (അമേരിക്ക), ഡോ. അജിത്ത് രാമകൃഷ്ണൻ. മരുമക്കൾ: മോനിഷ രഞ്ജിത്ത്, മണികണ്ഠൻ വാസുദേവൻ (അമേരിക്ക), ഡോ. സുജാത അജിത്ത് (നീലേശ്വരം). സഹോദരങ്ങൾ: സി.പി. ലക്ഷ്മി (റിട്ട. അധ്യാപിക, ശ്രീനാരായണ ബേസിക് യു.പി സ്കൂൾ ), സി.പി. രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, ശ്രീനാരായണ ബേസിക് യു.പി സ്കൂൾ), പരേതനായ പ്രഫ. സി.പി. വിജയൻ (റിട്ട. പ്രഫസർ, കെ.കെ.ടി.എം കോളജ് കൊടുങ്ങല്ലൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.