ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരിയിൽ താമസിക്കുന്ന മാട്ടര മുഹമ്മദ് കുട്ടി (മാനുട്ടി -61) നിര്യാതനായി. മുസ്ലിം ലീഗ് മുനിസിപ്പൽ ട്രഷറർ, എം.ടി.ആർ അറബിക് കോളജ് വർക്കിങ് സെക്രട്ടറി, പ്രവാസി സഹകരണ സംഘം ഡയറക്ടർ, മണ്ടക്കരി ഹയാത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റ്, ‘നന്മ’ ചാരിറ്റബ്ൾ അംഗം, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബാൾ ഗോൾകീപ്പറായി ഏറെ പ്രശസ്തനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നജ്വ, നജ്ന, നഹാസ്. മരുമക്കൾ: റഹ്മാൻ, സൈദ് മുഹമ്മദ്, അലി. സഹോദരങ്ങൾ: അലി മാട്ടര, കുഞ്ഞാലൻ, സമദ്, ആസ്യ.