തച്ചമ്പാറ: പാലക്കയം മുതുകുർശ്ശി പഴുക്കാത്തറ വീട്ടിൽ പി.സി. ജോസഫ് (57) നിര്യാതനായി. നിലവിൽ തച്ചമ്പാറ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയിൽ രണ്ടു ഘട്ടങ്ങളിൽ സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് അംഗമായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ഷിജി ജോസഫ്. മക്കൾ: ആൽവിൻ ജോസ്, നയന ജോസഫ്.