എടയൂർ: റബർ ടാപ്പിങ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ചിനിച്ചോട് താമസിക്കുന്ന കളരിക്കൽ വത്സനെയാണ് (54) മരിച്ചനിലയിൽ കണ്ടെത്തിയത്. എടയൂർ പീടികപ്പടി തെക്കെക്കര റബർ തോട്ടത്തിലെ ഷെഡിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. 20 വർഷത്തോളമായി ഇദ്ദേഹം എടയൂർ ചീനിച്ചോട്ട് താമസിച്ചുവരുകയായിരുന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭാര്യ: സിന്ധു. മക്കൾ: വിഷ്ണു, വിപന.