ചെറുവത്തൂർ: വി.വി നഗറിൽ വി.വി സ്മാരക കലാവേദിക്ക് സമീപത്തെ പരേതനായ മനീരി നാരായണൻ നായരുടെ ഭാര്യ കലിയന്തിൽ ദേവകി അമ്മ (ചെറിയമ്മ- 96) നിര്യാതയായി. മക്കൾ: ദാമോദരൻ നായർ (റിട്ട. മിലിറ്ററി), മാധവൻ കലിയന്തിൽ (റിട്ട. എസ്.ഐ), ചന്ദ്രൻ (റിട്ട. മിലിറ്ററി), രമണി (കർഷക സംഘം ജില്ല കമ്മിറ്റി അംഗം), ചന്ദ്രമതി.
മരുമക്കൾ: ഭാർഗവി (കരിവെള്ളൂർ), കെ. ശകുന്തള (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), പരേതനായ എം. പത്മനാഭ പൊതുവാൾ. സഹോദരങ്ങൾ: പരേതരായ കലിയന്തിൽ കമ്മാരൻ നായർ (മുൻ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്), ലക്ഷ്മി അമ്മ (പുത്തിലോട്ട്), തേമനമ്മ, മാക്കമ്മ, കുഞ്ഞമ്മ.