അഴീക്കോട്: അലവിൽ സ്വദേശി ദുബൈയിൽ മരിച്ചു. അലവിൽ ആയത്താൻപാറ പരേതരായ എർ.പി. മാധവന്റെയും അരയാക്കണ്ടി കാർത്യായനിയുടെയും മകൻ മനോജ് (54) ഹൃദയാഘാതത്തെത്തുടർന്ന് തായ്ഫ് കിങ് ഫൈസൽ ആശുപത്രിയിൽ നിര്യാതനായി. തായ്ഫ് സനയ്യായിൽ വാഹന മെക്കാനിക് ആയിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ 8.30ന് വസതിയിൽ എത്തിക്കും. സംസ്കാരം 11ന് പയ്യാമ്പലത്ത്. ഭാര്യ: സുഗി. മകൾ: അശ്വതി (വിദ്യാർഥി ഭാരതീയ വിദ്യാഭവൻ). സഹോദരി: ജോസ്ന, (കോർപറേഷൻ സോണൽ ഓഫിസ് പള്ളിക്കുന്ന്).