തളിപ്പറമ്പ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അംഗവുമായ കുഞ്ഞിരാമൻ നമ്പ്യാർ (90) നിര്യാതനായി. ദീർഘകാലം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പയ്യന്നൂർ കോളജ് ഭരണസമിതി ഡയറക്ടറുമായിരുന്നു. കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശിയായ കുഞ്ഞിരാമൻ നമ്പ്യാർ കണ്ടോന്താർ ഇടമന യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. വർഷങ്ങളായി കൂവേരിയിലാണ് താമസം. ഭാര്യ: പരേതയായ കല്ലൂർ പത്മാവതി (കൂവേരി). മക്കൾ: മനോജ്, പ്രസാദ് (ഇരുവരും ഇംഗ്ലണ്ട്), സുനീഷ്, സുരേഷ്. മരുമക്കൾ: റോഷ്നി (തളിപ്പറമ്പ്), പ്രവീണ (ചെറുവത്തൂർ), നിത്യ (മാങ്ങാട്), നീതു (പെരുമ്പടവ്). സഹോദരങ്ങൾ: രുഗ്മിണി അമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, ശിവശങ്കരൻ നമ്പ്യാർ, പത്മാവതി അമ്മ, ഭവാനി അമ്മ.