മുക്കം: മുക്കം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുക്കം അൽഫ ഗ്യാസ് ഏജൻസി ഉടമയുമായ കാരമൂല കീലത്ത് പുൽപറമ്പിൽ കെ.പി. വദൂദ് റഹ്മാൻ (53) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി മണ്ഡലം നിർവാഹകസമിതി അംഗവും ഒയിസ്കാ ഇന്റർനാഷനൽ മുക്കം ചാപ്റ്റർ വൈസ് പ്രസിഡന്റും ബഹുസ്വരം, മാനവം സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനുമാണ്. ഭാര്യ: സാഹിദ (അധ്യാപിക അരീക്കോട് ഗവ. ഐ.ടി.ഐ). മക്കൾ: അഫ്ലഹ് വദൂദ്, അഫ്രീൻ വദൂദ് (ഹൈലൈറ്റ് പാർക്ക്), അമൽ വദൂദ്. സഹോദരങ്ങൾ: സുബൈദ, സാദിഖ്, അബൂബക്കർ, അഷ്റഫ്, ജാഫർ, പരേതനായ ഉണ്ണിമോയിൻ കുട്ടി.