തിരുവമ്പാടി: അമ്പലപ്പാറ തയ്യിൽ അഹമ്മദ്കുട്ടി (74) നിര്യാതനായി. തിരുവമ്പാടിയിൽ ദീർഘകാലം തയ്യിൽ സോഡ നിർമാണ സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ കോട്ടക്കൽ മൂച്ചിക്കാടൻ കുടുംബാംഗം. മക്കൾ: ഷാജി, ലൈല, സലീന, സുബൈർ, ഫെബിന. മരുമക്കൾ: ഷാജി തോട്ടുമുക്കം, നാസർ അരീക്കോട്, ഷാജഹാൻ മാവൂർ, താഹിറ വെളിമണ്ണ, ഹസീന മുക്കം. സഹോദരങ്ങൾ: ബീരാൻ, കുഞ്ഞിമുഹമ്മദ് (കുഞ്ഞാണി), മൂസ (ടി.കെ സോഡ), ഫാത്തിമ, യൂസുഫ്.