ചെറുവത്തൂർ: മുൻ പ്രഥമാധ്യാപകൻ പിലിക്കോട് ഏച്ചിക്കൊവ്വലിലെ പരിയാരത്ത് പി. രാഘവൻ നായർ (75) നിര്യാതനായി. ഭാര്യ: പി.പി. കമലാക്ഷി. മക്കൾ: പി.പി. ലിബീഷ് കുമാർ (സബ് എഡിറ്റർ, മാതൃഭൂമി, കണ്ണൂർ), പി.പി. ലജിൻ ലാൽ. മരുമകൾ: വി.വി. ഷീജ. സഹോദരങ്ങൾ: പി. ജനാർദനൻ നായർ (മുൻ കൃഷി ഓഫിസർ), പരേതരായ മീനാക്ഷിയമ്മ, ദേവകിയമ്മ, കുഞ്ഞപ്പൻ നായർ.