കാഞ്ഞങ്ങാട്: പരപ്പ കമ്മാടത്തെ പരേതനായ സി.എച്ച്. അബൂബക്കർ ഹാജിയുടെ മകൻ സി.കെ. നാസർ (57) നിര്യാതനായി. പരപ്പയിലെ ആദ്യകാല വ്യാപാരിയാണ്. കമ്മാടത്തെ വീട്ടുപറമ്പിൽ തൊഴിലാളികൾക്കൊപ്പം ചേർന്ന് ജോലി ചെയ്യവെ അസ്വസ്ഥത അനുഭവപ്പെട്ട നാസറിനെ ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചക്കാണ് മരിച്ചത്. ഏറെക്കാലം ദുബൈയിലെ സ്വീറ്റ്സ് കമ്പനിയിൽ ജോലി ചെയ്ത നാസർ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രവാസിയാണ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: കൂളിയങ്കാലിലെ സമീറ. സഹോദരങ്ങൾ: പരപ്പയിലെ വ്യാപാരി അഹമ്മദ് കുഞ്ഞി, അസീസ്, റുഖിയ, സുബൈദ, സാജിദ, റസിയ.