ഇരിട്ടി: മാടത്തി എൽ.പി സ്കൂളിനു സമീപത്തെ പുത്തൻപുരയിൽ ഗോപാലൻ (76) നിര്യാതനായി. മാടത്തി ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സരിത, സനിത, സന്തോഷ് (സിവിൽ പൊലീസ് ഓഫിസർ, മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ദിനേശൻ, ആര്യ, പരേതനായ ബാലൻ. സഹോദരങ്ങൾ: അമ്മിണി, സരോജിനി, രമണി, കുഞ്ഞിക്കണ്ണൻ, പരേതനായ പി.പി. ബാലകൃഷ്ണൻ. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 11ന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.