കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണഗുരു കോളജ് സുവോളജി വിഭാഗം മേധാവിയായിരുന്ന പ്രഫ. എം.ടി. ജയലക്ഷ്മി (78) നടക്കാവ് ശ്രീയിൽ നിര്യാതയായി. പരേതരായ മണ്ടൂക് ഗോവിന്ദന്റെയും തൊണ്ടിക്കോട്ട് കൗസല്യയുടെയും മകളാണ്. ഭർത്താവ്: പ്രഫ. വി.കെ. വിജയൻ (റിട്ട. പ്രിൻസിപ്പൽ, ചേളന്നൂർ, കൊല്ലം എസ്.എൻ കോളജ്). മക്കൾ: ശ്യാം (യു.എസ്), ഡോ. സന്ദീപ് (ഒമാൻ), പരേതയായ ദീപ. സഹോദരങ്ങൾ: മുൻമന്ത്രി എം.ടി. പത്മ, ചന്ദ്രമതി സുകുമാരൻ (ഈഡൻ സ്കൂൾസ്), പരേതരായ സുശീല വിജയരാഘവൻ, ഭാനുമതി ഹരിദാസ്, സതി സുരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആറിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.