കുന്നത്തൂർ: പനംതോപ്പ് റിനി ഭവനിൽ പരേതനായ രാജൻ ജോർജിന്റെ ഭാര്യ കുഞ്ഞുമോൾ രാജൻ (64) നിര്യാതയായി. ഉളനാട് പുത്തൻവിളയിൽ കുടുംബാംഗമാണ്. മക്കൾ: രാജിമോൾ മോൻസി, റിനി ജസ്റ്റിൻ. മരുമക്കൾ: കൂടൽ പുത്തൻ കളീക്കൽ പാസ്റ്റർ മോൻസി തോമസ് (സൗദി), പാസ്റ്റർ ജസ്റ്റിൻ ജോർജ് (ഐ.പി.സി വലിയ പെരുമ്പുഴ). സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കടമ്പനാട് സുവാർത്താ സഭാഹാളിലെ ശുശ്രൂഷക്കുശേഷം 12.30ന് സഭ സെമിത്തേരിയിൽ.