പുനലൂർ: സി.പി.എം പുനലൂർ ഏരിയ കമ്മറ്റിയംഗവും കർഷകസംഘം ജില്ല എക്സിക്യുട്ടിവ് കമ്മിറ്റിയംഗവുമായ നേതാജി കാൾവർ ഡയനിൽ ടൈറ്റസ് സെബാസ്റ്റ്യൻ (63) നിര്യാതനായി. 23 വർഷം പുനലൂർ സർവിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ പുനലൂർ ശ്രീനാരായണ കോളജ് യൂനിറ്റ് സെക്രട്ടറി, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ യൂനിയൻ ചെയർമാൻ. ഡി.വൈ.എഫ്.ഐ പുനലൂർ മുനിസിപ്പൽ സെക്രട്ടറി, സി.പി.എം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈല ടൈറ്റസ്. മക്കൾ: ഹേന ടൈറ്റസ്, നേഹ ടൈറ്റസ്. മരുമക്കൾ: പ്രേംശങ്കർ, ജിതിൻ ലാൽജി. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 വരെ വസതിയിലെ പൊതുദർശനത്തിന് ശേഷം 11 മുതൽ 11.30 വരെ പുനലൂർ സർവിസ് സഹകരണ ബാങ്കിലും സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെക്കും. പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാരശുശ്രൂഷകൾക്കുശേഷം വൈകീട്ട് 3.30 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കും.