ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട അയിത്തോട്ടുവ കാരുവള്ളിൽ തെക്കതിൽ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനും, എൻ.എസ്.എസ് കുന്നത്തൂർ താലൂക്ക് യൂനിയൻ മുൻ ഭരണസമിതി അംഗവുമായിരുന്ന കലാധരൻപിള്ള (72) നിര്യാതനായി. കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം സെക്രട്ടറി, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മീരഭായി (റിട്ട. അധ്യാപിക സി.വി.കെ.എം സ്കൂൾ, കിഴക്കേ കല്ലട). മക്കൾ: അരുൺ ലാൽ (അസി.എക്സി. എൻജിനിയർ, ഇറിഗേഷൻ വകുപ്പ്), കിരൺ ലാൽ (അധ്യാപകൻ സി.വി.കെ.എം സ്കൂൾ). മരുമകൾ: ഐശ്വര്യ (അസി. പ്രഫസർ, എൻ.എസ്.എസ് കോളജ്, നെന്മാറ, പാലക്കാട്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.