ഫറോക്ക്: പരേതനായ കെ.വി. കുഞ്ഞാപ്പു ഹാജിയുടെ മകൻ കളത്തിങ്ങൽ വാലഞ്ചേരി കെ.വി. മുഹമ്മദ് ഇസ്മയിൽ ഹാജി (76) നിര്യാതനായി. പേട്ട മഹല്ല് പള്ളി കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: പരേതനായ കൊണ്ടോട്ടി മേക്കാട്ട് മുഹമ്മദ് ഹാജിയുടെ മകൾ ഇത്താച്ചുമ്മ. മകൻ: ഷമീർ ഇസ്മയിൽ (ചെന്നൈ). മരുമകൾ: ഷർഫീന വേങ്ങാട്ട്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പേട്ട ജുമാ മസ്ജിദിൽ.