കാരാട്: പൊന്നേംപാടം പുഴുത്തിനിപ്ര കൊല്ലേരി പി.പി. ഉസ്മാൻ (72) നിര്യാതനായി. ഫാറൂഖ്കോളജിൽ ലാബ് അസിസ്റ്റന്റായും കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. പൊന്നേംപാടം മസ്ജിദുൽ ഇഹ്സാൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സഫിയ്യ. മക്കൾ: ബെൻസീറ (ജൂനിയർ സൂപ്രണ്ട്, മുക്കം എ.ഇ.ഒ ഓഫിസ്), ബെനീറ, ഐഷ സീനത്ത്, അഫ്സൽ മുഹമ്മദ് (മാനേജിങ് ഡയറക്ടർ, ഡി ബേസ് എൻജിനീയറിങ്, വാഴയൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി). മരുമക്കൾ: സക്കീർ വാഴക്കാട്, ഹാരിസ് ചേന്ദമംഗലൂർ, അബ്ദുൽ അസീസ് പാണമ്പ്ര (പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സി. എൻജിനീയർ), ഷെറീന പുളിക്കൽ (വാഴക്കാട് ചെറുവട്ടൂർ എം.ഐ.എ.എം.യു.പി സ്കൂൾ).