നടുവണ്ണൂർ: നോർത്ത് വാകയാട് പ്രദേശത്തെ മുതിർന്ന മുസ്ലിം ലീഗ് നേതാവും ചേലേരിതാഴെ മസ്ജിദുൽ ഫലാഹ് പള്ളി കമ്മിറ്റി മുൻ പ്രസിഡന്റുമായ കല്ലേരിമഠത്തിൽ മമ്മത്കോയ മൗലവി (82-റിട്ട. അധ്യാപകൻ, അവിടനല്ലൂർ ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആസിയ, ജമീല (അധ്യാപിക, മടവൂർ സ്കൂൾ), റംല, റഹ്മത്ത്. മരുമക്കൾ: അബൂബക്കർ വള്ളിയോത്ത്, അബ്ദുൽ അസീസ് മടവൂർ (റിട്ട. അധ്യാപകൻ), ഷംസുദ്ദീൻ കോരങ്ങാട് (ദുബൈ), സലീം വാടിക്കൽ (അധ്യാപകൻ, ഫാത്തിമാബി ഹൈസ്കൂൾ കൂമ്പാറ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പകൃ (കണ്ണങ്കോട്), സഹോദരി: ഉമ്മയ്യ (പനങ്ങാട്).