അത്തോളി: കൊങ്ങന്നൂർ പേനമലയിൽ ഷാജിയുടെ മകൻ ഉമർ ഫാറൂഖ് (24) ദുബൈയിൽ വാഹനമിടിച്ച് മരിച്ചു .തിങ്കളാഴ്ച രാത്രി ഫുജൈറ ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് വിദേശത്തേക്കു പോയത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. മാതാവ്: ഷിജിന. സഹോദരി: നിഹാല.