കാഞ്ഞങ്ങാട്: യുവാവിനെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ വായിക്കാനം കണിയാറ ഹൗസിൽ കണ്ണന്റെ മകൻ കെ.എ. ഷാജിയാണ് (35) മരിച്ചത്. പാലാവയൽ ഇടക്കുഴിയിലെ റബർ തോട്ടത്തിൽ ഇന്നലെ രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്.
നീലേശ്വരം ആശുപത്രിയിൽ മദ്യപാനം നിർത്താനുള്ള ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽനിന്ന് മടങ്ങിയത്.
ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി. മാതാവ്: കല്യാണി. ഭാര്യ: മിനി. മക്കൾ: നിമിഷ, നിഷാന്ത്.