ഉരുവച്ചാൽ: കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൈതേരി കപ്പണയിലെ വി.കെ. ഹൗസിൽ പി.കെ. ജുനൈദ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി തൊക്കിലങ്ങാടി കുട്ടിക്കുന്നിൽ വെച്ചായിരുന്നു അപകടം. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പി.കെ. മഹറൂഫിന്റെയും ഷക്കീലയുടെയും മകനാണ്. സഹോദരി: ആയിഷ.