ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് കാക്കാത്തോട് ഐഡിയൽ കോളേജിന് സമീപം താമസിക്കുന്ന കല്ലൂരക്കൽ പരേതനായ അലവിയുടെ മകൻ മൊയ്തു (82) നിര്യാതനായി. റവന്യു വകുപ്പ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ദീർഘകാലം ഇരുപത്തിയാറാം മൈൽ മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: സൈദലവി, അബ്ബാസ്, ഉമ്മർ, ഷാജി, റഹ്മത്ത്, മുഹമ്മദ് സുഫിയാൻ, ഷംന ഫാത്തിമ.