ചെർപ്പുളശ്ശേരി: മത്സ്യ വിൽപനക്കായി വന്ന ഗുഡ്സ് ഓട്ടോ തട്ടി നാല് വയസ്സുകാരൻ മരിച്ചു. കാഞ്ഞിരത്തിങ്ങൾ മനോജ്- സുമീഷ ദമ്പതികളുടെ മകൻ ആദിനാഥാണ് മരിച്ചത്. നെല്ലായ ഇരുമ്പാലശ്ശേരിയിൽ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടം പറ്റിയ ഉടനെ കുട്ടിയെ പെരിന്തൽമണ്ണയിലെത്തിെച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: ആദിത്യ, ആറുമാസം പ്രായമുള്ള ആൺകുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് ഷൊർണൂർ ശാന്തിതീരത്ത്.