കാഞ്ഞങ്ങാട്: പെരിയയിലെ വൈഷ്ണവം കോംപ്ലക്സ് ഉടമ കായക്കുളം കപ്പണക്കാൽ ശ്രീധരൻ (65) നിര്യാതനായി. പരേതരായ വെളുത്തമ്പുവിന്റെയും കൊറപ്പാളുവിന്റെയും മകനാണ്. ഭാര്യ: ഭാരതി. മക്കൾ: നവീൻ (നഴ്സ്, ഖത്തർ), നിരോഷ് (അബൂദബി). മരുമകൾ: അനഘ (ധർമശാല). സഹോദരങ്ങൾ: കുഞ്ഞമ്പു, യശോദ, ശാരദ.