ചെറുവത്തൂർ: പിലിക്കോട് വറക്കോട്ട് വയൽ സ്വദേശിയും ഇച്ചിലങ്കോട് ഇസ്ലാമിയ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായ എ. രഞ്ജിത്ത് (49) നിര്യാതനായി.
വടക്കൻ കുഞ്ഞിക്കണ്ണന്റെയും അയിത്തല യശോദയുടെയും മകനാണ്. ഭാര്യ: പ്രമീള (അധ്യാപിക, പിലിക്കോട് ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: പ്രിയനന്ദ (പ്ലസ് ടു വിദ്യാർഥിനി), ഗൗരീനന്ദ (ഏഴാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: ഗീത, രജനി.