ബദിയടുക്ക: വിഷം അകത്തുചെന്ന് ചികിത്സയിലായ യുവാവ് മരിച്ചു. മാര്‍പ്പിനടുക്ക കുംബഡാജെയിലെ ഹൈദർ-സുലൈഖ ദമ്പതികളുടെ മകന് മുഹമ്മദ് സുഹൈല്‍ (20) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പകലാണ് മരിച്ചത്. മൃതദേഹം ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരന്: സിദ്ദീഖ്.