തൃക്കരിപ്പൂർ: ആയിറ്റിയിൽ സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മണിയനൊടിയിലെ ടി.വി. വിജയൻ (55) മരിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അപകടം. ഭാര്യ കെ. സുശീല(സി.പി.എം തൃക്കരിപ്പൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: വിദ്യ, ദിവ്യ, ധന്യ. സഹോദരങ്ങൾ: അമ്പുകുഞ്ഞി, മാധവി, കാർത്യായനി, ബാലകൃഷ്ണൻ, ജാനകി, തമ്പായി, പരേതനായ ഭാസ്കരൻ.