ഏഴിലോട്: ധന്വന്തരി സദനം ഔഷധശാല വൈദ്യർ പരേതനായ നാണിയിൽ കുഞ്ഞിക്കണ്ണൻ വൈദ്യരുടെ ഭാര്യ ചെമ്പച്ചീരെ മാധവി (87) നിര്യാതയായി. മക്കൾ: പത്മനാഭൻ (സി.പി സ്റ്റോർ, ഏഴിലോട്), പുഷ്പവല്ലി (ഖത്തർ), മനോഹരൻ (വൈദ്യരത്നം ഔഷധശാല, ഏഴിലോട്), കവി രാജൻ (ഏഴിലോട്). മരുമക്കൾ: സുമതി (എരിപുരം), സതി (സൂപ്പർവൈസർ, ഐ.സി.ഡി.എസ്, പിണറായി), ഗീത (ഏഴോം), പരേതനായ കരുണാകരൻ (വിമുക്തഭടൻ). സഹോദരങ്ങൾ: കുഞ്ഞിപ്പാറു (പുറച്ചേരി), പരേതരായ തമ്പായി, കുഞ്ഞിമാണിക്കം, ഡോ. സി.കെ. രാമൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.