നെല്ലിക്കുറ്റി: ആദ്യകാല കുടിയേറ്റ കർഷകൻ തെരുവൻകുന്നേൽ സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ-96) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി കോക്കപ്പിള്ളിൽ കുടുംബാംഗം. മക്കൾ: തോമസ്, ജെയ്സൺ, എൽസമ്മ (റിട്ട. സെക്രട്ടറി, ഏരുവേശി സർവിസ് സഹകരണ ബാങ്ക്, ചെമ്പേരി), സെബാസ്റ്റ്യൻ (റിട്ട. അധ്യാപകൻ, പെർള), സണ്ണി (റിട്ട. സ്റ്റാഫ്, ഇറിഗേഷൻ ഡിപ്പാർട്മെന്റ്, പഴശ്ശി), മരുമക്കൾ: മേരിക്കുട്ടി പുത്തൻപുരക്കൽ (ചെമ്പന്തൊട്ടി), സോഫി തുടിയംപ്ലാക്കൽ (പൈസക്കരി), ചിന്നമ്മ തെക്കിനിക്കുന്നേൽ (റിട്ട. അധ്യാപിക, കാഞ്ഞങ്ങാട്), ലൈസമ്മ പന്തലാനിക്കൽ, കോളിച്ചാൽ (അധ്യാപിക, ചന്ദനക്കാംപാറ), പരേതനായ അഡ്വ. ജോർജ് മേച്ചേരി (വെമ്പുവ). സംസ്കാരം വ്യാഴാഴ്ച 10ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.